Wednesday, November 4, 2009

കഥ-മാണിക്യം



ഒരു രാജ്യത്തെ രാജാവിന്റെ മകനായ രാജകുമാരനും
രാജാവിന്റെ കൊട്ടാരത്തിലെ മന്ത്രികുമാരനും കൂടി പൂന്തോ ട്ടത്തില്‍

കളിച്ചും രസിച്ചും പല കഥകള്‍ പറഞ്ഞും കുതിര സവാരി നടത്തിയും
അമ്പും വില്ലും തൊടുത്തു വിട്ടും കളിച്ചു കൊണ്ടിരിക്കെ മന്ത്രി കുമാരന്‌
ഒരാശ തോന്നി. അത്‌ രാജകുമാരനുമായി സംസാരിച്ചു. കുമാരനും അതു ഇഷ്ട്മായി .


മറ്റൊന്നുമല്ല,അവര്ക്ക്‌ വനാന്തരങ്ങളില്‍ ചുറ്റി സഞ്ചരിച്ച്‌ കാഴ്ചകള്‍
കാണാനും മൃഗങ്ങളെ
വേട്ടയാടാനുമുള്ള ആഗ്രഹമായിരുന്നു.
അവര്‍ രണ്ട്‌ പേരും രാജസന്നിധിയിലെത്തി. രാജകുമാരന്‍ രാജാവിനെ വണങ്ങി.
"ഉം എന്താ മകനേ?"- പിതാവ്‌ ചോദിച്ചു.

"പിതവേ , എനിക്കും മന്ത്രികുമാരനും ഒരു ആശ"
-"ആ ആശ എന്താണെന്ന്‌ പറയൂ"-രാജാവ്‌ കൗതുകത്തോടെ ചോദിച്ചു.

മന്ത്രി കുമാരനായിരുന്നു മറുപടി പറഞ്ഞത്‌ . "ഞങ്ങള്ക്ക്‌ രണ്ട്‌ പേര്‍ക്കും വനത്തില്‍
പോയി അവിടെയുള്ള കാഴ്ചകള്‍ കാണാന്‍ ആഗ്രഹമുണ്ട്‌. പ്രഭോ, അങ്ങ്‌ സമ്മതിച്ചാലും ".
രാജാവ്‌- "ആരവിടെ?" രണ്ട്‌ ഭടന്മാര്‍ രാജാവിനു മുന്നില്‍ വന്ന്‌ നിന്നു. "പരഞ്ഞാലും പ്ര
ഭോ...... ' .
നമ്മുടെ മന്ത്രിയെ നാം കാണാന്‍ ആഗ്രഹിക്കുന്നു. അറിയിച്ചലും ....
ഭടന്മാര്‍ : ഉത്തരവ്‌ ..ഉടനെ മന്ത്രി ആഗതനായി. "എന്താണാവോ..... അങ്ങുന്ന് എന്നെ വിളിപ്പിച്ചത്‌?"
"നമ്മുടെ കുമാരന്മാര്ക്ക്‌ കാട്ടില്‍ പോകാന്‍ ആഗ്രഹമ്. നാം എന്തു തീരുമാനം എടുക്കണം ?"

മന്ത്രി ഉടനെ മറുപടി നല്‍കി."പ്രഭോ , ഹിംസ്ര ജന്തുക്കളും വ ന്‍ നദികളും വിഷപ്പാമ്പുകളും
ഉള്ളതല്ലേ?!. അവ അക്രമിച്ച്‌ നമ്മുടെ മക്കളെ കൊന്നുകളയില്ലേ പ്രഭോ?!".- മന്ത്രി പറഞ്ഞു.
ഒരു
നിമിഷം ചിന്തിച്ച രാജാവ്‌ അവരെ കാട്ടിലേക്ക്‌ പോകാന്‍ അനുവദിച്ചില്ല.
അങ്ങനെ
നിരാശരായി കുമാരന്മാര്‍ രാജസന്നിധിയില്‍ നിന്നും പുറത്ത്‌ കടന്നു. രണ്ട്‌ ദിവസങ്ങള്‍
കഴിഞ്ഞ്‌ അവര്‍ ചില തീരുമാങ്ങള്‍ എടുത്തു. രണ്ട്‌ പേരും ആരും
അറിയാതെ കാ
ട്ടിലേക്ക്‌ പോകാന്‍ തീരുമാനിച്ചു.

ഒരു ദിവസം രാജസന്നിധിയില്‍ ചെന്ന് ഒരു ഭടന്‍
"പ്രഭോ, കുമാരന്മാരെ കാണുന്നില്ല. രാജാവും മന്ത്രിയും ചാടിയെണീറ്റു.!!

"എന്ത് കുമാരന്മാരെ കാണുന്നില്ലെന്നോ?"
,ഉദ്യാത്തിലും തോട്ടത്തിലും നോക്കിയോ?" മന്ത്രി ചോദിച്ചു.
അതെ , അവിടെയൊന്നും കുമാരന്മാരെ കാണുന്നില്ല .!!
രാജാവും മന്ത്രിയും മുഖത്തോട് മുഖം നോക്കി.രണ്ട് പേരും എന്തോ സം സാരിച്ചു. ഉടനെ രാജാവ് " ആരവിടെ,"
രണ്ട് ഭടന്മാര്‍ പ്രത്യക്ഷപ്പെട്ടു. "കല്‍ പ്പിച്ചാലും "
"നമ്മുടെ കുമാരന്മാര്‍ വനാന്തരങ്ങളിലേക്ക് യാത്രതിരിച്ചിരിക്കുന്നു. അവരെ പിന്‍ തുടരുക.
എവിടെ ക
ണ്ടെത്തിയാലും ആ പ്രയാണത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക."
"ഉത്തരവ്"
ഭടന്മാര്‍ കുതിരപ്പുറത്ത് കയറി യാത്രയായി.

ഈ സമയം കുമാരന്മാര്‍ പല ഉല്ലാസ കാഴ്ച്കളും കണ്ട് യാത്ര തുടരുകയാണ്.രാജകുമാരന്‍
ഒരു വെളുത്തകുതിരയിലും മന്തികുമാരന്‍ ഒരു ചുവന്ന കുതിരയിലും .രണ്ടാള്‍ വശവും
അവരുടേ ഭാണ്ഡവും ഉണ്ട്.അവര്‍ അരുവികളില്‍ നിന്ന് ശുദ്ധജലം കുടിച്ചും പഴങ്ങള്‍
പറിച്ച് തിന്നും ,കാഴ്ചകള്‍ കണ്ടും വിശ്രമിച്ചും യാത്ര തുടര്ന്നു.

മന്ത്രികുമാരന്‍ : " നമ്മുടെ ഈ യത്ര നമ്മുടെ പിതാക്കള്‍ അറിയതെയാണ്‌ രാജകുമാരാ,
ദൈവകോപമുണ്ടാവും .നമുക്ക് ചുറ്റും കാടാണ്. സമയം ഏറെ ഇരുട്ടിത്തുടങ്ങി.

എന്തു ചെയ്യും കമാരാ?!"
രാജകുമാരന്‍ ഏറെ ആലോചിച്ചു. "നമുക്ക് മടങ്ങിയാലോ?"
മന്ത്രികുമാരന്‍ :"
അത് കഴിയില്ല ., നമുക്ക് മടങ്ങാന്‍ തീരെ കഴിയാത്തത്ര
ഇരുട്ട് വ്യാപിച്ചിരിക്കുന്നു. മാത്രമല്ല, നാം നാഴികക്കണക്കിന്‍ ദൂരം പിന്നിട്ടിരിക്കുന്നു.
ഇനി നമുക്ക് ഏതെങ്കിലും പാറക്കെട്ടിന്‌ മുകളില്‍ വിശ്രമിക്കാം .വെളുപ്പിന്‌ മടങ്ങാം .

"നമുക്കിവിടെ പ്രജകളില്ലേ മന്ത്രികുമാരാ? "
"ഇല്ല!.ഇനിയും അനേകം നാഴിക കാടുകളാണ് രാജകുമാരാ..ഇനി നമുക്ക്
ആ കാണുന്ന അരുവിയില്‍ നിന്ന് കൈകാലുകളും മുഖവും കഴുകി വിശ്രമിക്കാം .
അവര്‍ കുതിര
കളെ പാറയോടടുത്തുള്ള മരത്തില്‍ ബന്ധിച്ചു. തൊട്ടടുത്തുള്ള
അരുവിയില്‍ നിന്നും അംഗശുദ്ധി വരുത്തി . കയ്യിലുള്ള ഭാണ്ഡവുമായി
പാറയുടെ മുകളില്‍ കയറി. ഭാണ്ഡം അഴിച്ച് ഭക്ഷണം കഴിച്ച് ആകാശത്തേക്ക്
നോക്കി നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി രാജകുമാരന്‍ ചോദിച്ചു.
"ഇപ്പോള്‍ നേരം എന്തായിട്ടുണ്ടാകും ?"
"പാതിരയോടടുത്തായി . പൂര്ണ്ണചന്ദ്രനെ മേലെ കണ്ടില്ലേ രാജകുമാരാ!"

"നാം എവിടെയണെന്ന് നമ്മുടെ പിതാക്കള്ക്കൊ കൊട്ടാരത്തിലുള്ളവര്ക്കൊ
അറിയില്ലല്ലോ?.അവര്‍ നമ്മെ തിരക്കുന്നുണ്ടാവുമോ?"

മന്ത്രികുമാരന്‍ ഒന്നും മിണ്ടാതെ തല താഴ്‌ത്തിക്കിടന്നു.


അരുവിയിലെ കള കള ശബ്ദവും ചില ജീവികളുടെ നേരിയ ശബ്ദവും
കേട്ടുകൊണ്ട്
അവര്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് മന്ത്രികുമാരന്‍ ഉണര്ന്നു.
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ ഒരു വലിയ സര്പ്പമായിരുന്നു.!!
അതിന്റെ വണ്ണവും നീളവും കണ്ട് മന്ത്രികുമാരന്‌ അത്ഭുതമായി.
രാജകുമാരനെ ഉണര്ത്തി കാണിച്ചുകൊടുത്തു. രാജകുമാരന്‍ ആ കഴ്‌ച
കണ്ട് പേടിച്ചുവിറച്ചു. അവര്‍ രണ്ട് പേരും ഒച്ച വെക്കാതെ മെല്ലെ
മെല്ലെ എത്തിനോക്കി.സര്പ്പത്തിന്റെ വായില്‍ നിന്നും സൂര്യകിരണങ്ങള്‍

പോലുള്ള പ്രകാശര
ശ്മികള്‍ അവര്‍ കണ്ടു. സര്പ്പം എന്താണ്
ചെയ്യുന്നത്-നമ്മുടെ കുതിരകളെ എന്തെങ്കിലും ചെയ്യുമൊ? അവര്‍ പരസ്പരം മെല്ലെ ചോദിച്ചു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഭയങ്കര പ്രകാശത്തോട് കൂടി
ഒരു വസ്തുവിനെ അവിടെ കളഞ്ഞ് സര്പ്പം അടുത്തുള്ള അരുവിയിലേക്ക് പോയി.
അത് മാണിക്യക്ക
ല്ലണെന്ന് മന്ത്രികുമാരനും രാജകുമാരനും
മനസ്സിലായി .അത് എങ്ങനെയെങ്കിലും നമുക്ക് കൈവശമാക്കണമെന്ന്
അവര്‍ തീരുമാനിച്ചു. എന്നിട്ട് കൊട്ടാരത്തിലെത്തി പിതാക്കളെ
സന്തോഷിപ്പിക്കണമെന്നും ആഗ്രഹിച്ചു. പെട്ടെന്ന് രണ്ട് പേരും കൂടി
പാറയില്‍ നിന്നും ഇറങ്ങി. പ്രകാശം പരത്തുന്ന മാണിക്യക്കല്ലിന്‌
സമീപത്തെത്തി. എന്തു ചെയ്യണമെന്നവര്‍ ആലോചിച്ചു.
പ്രകാശമുള്ള ഭാഗത്തേക്ക് സര്പ്പം വരുമെന്ന് അവ്ര്ക്ക് അറിയാമായിരുന്നു.
അതുകൊണ്ട് കുതിരച്ചാണകം കൊണ്ട് മാണിക്യക്കല്ലിനെ പൊതിഞ്ഞ്
പ്രകാശത്തെ കാണാത്ത രൂപത്തിലാക്കി.അവര്‍ കുതിരകള്‍ ബന്ധിച്ചിരുന്ന
മരത്തിന്റെ വലിയ കൊമ്പിന്‍ മുകളില്‍ ഇരിപ്പുറപ്പിച്ചു.
രാജകുമാരന്‍ വിറക്കാന്‍ തുടങ്ങി.
മന്ത്രികുമാരന്‍ ഭാണ്ഡത്തില്‍ നിന്ന് തുണിയെടുത്ത് രാജകുമാരനെ
മരത്തില്‍ ചേ
ര്ത്ത് കെട്ടി.
അല്പം കഴിഞ്ഞ് സര്പ്പം അരുവിയില്‍ നിന്നും
വെള്ളം കുടിച്ച് തിരിച്ചു വരുന്നതവര്‍ കണ്ടു. മരത്തിന്റെ
അടുത്തെത്തിയപ്പൊള്‍ മാണിക്യക്കല്ല് കാണാത്തത്തില്‍ അമര്ഷം
പൂണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി. മാണിക്യക്കല്ല്‌ കാണാത്തതില്‍
അവിടെയുണ്ടായിരുന്ന കുതിരകളെ ആ ഭീകരസര്പ്പം ഓരോന്നായി
വിഴുങ്ങി. കുമാരന്മാര്‍ അന്തം വിട്ടു. കുതിരകളെ രക്ഷപ്പെടുത്താന്‍
കഴിയാത്തതില്‍ അവര്‍ ദുഖിച്ചു.സര്പ്പം വീണ്ടും മരത്തിന് ചുറ്റും
ഓടിയും മരത്തില്‍ തലതല്ലിയും അതിന്റെ ദേഷ്യം കാണിക്കുന്നുണ്ടായിരുന്നു.
അങ്ങനെ കുറെ സമയം ഈ കാഴ്ച കണ്ട് പേടിച്ച് മരക്കൊമ്പിലിരുന്ന്
കുമാരന്മാര്‍ ശ്വാ
സമടക്കിപ്പിടിച്ചിരുന്നു. മാണിക്യക്കല്ല്‌ കിട്ടാതെ പാമ്പ്‌
തിരിച്ചുപോകുമെന്നാണ്‍ അവര്‍ കരുതിയത്. പക്ഷെ , സര്പ്പം അതിന്റെ
ദേഷ്യവും ദുഖവും തീര്ത്തത് ജീവന്‍ പോകുന്നത് വരെ ആ മരത്തിന്‍
ചുറ്റും തലതല്ലി ഓടിക്കൊണ്ടായിരുന്നു. ഏതാനും സമയം
കഴിഞ്ഞപ്പോള്‍ സര്പ്പം ചത്തു. അവര്‍ സാവകാശം മരത്തില്‍
നിന്നിറങ്ങി. പതുക്കെ പാമ്പിനടുത്തേക്ക് വന്നു. കുതിരകളെ
വിഴുങ്ങിയ അതിന്റെ വയര്‍ വിര്ത്തതായിരുന്നു. ഭാണ്ഡത്തില്‍
നിന്നും കത്തിയെടുത്ത് അവര്‍ സര്പ്പത്തിന്റെ വയര്‍ കീറി.
കുതിരകളെ ജീവനോടെ തിരിച്ചുകിട്ടി.
"ഹാവൂ ..സമാധാനമായി."
അവര്‍ മാണിക്യക്കല്ലെടുത്ത് കുതിരകളെയും കൂട്ടി അരുവിയില്‍
പോയി കുതിരകളെ കഴുകി വൃത്തിയാക്കി. മാണിക്യക്കല്ല്‌
ഭണ്ഡത്തില്‍ വെച്ച് കെട്ടി മടക്കയാത്രക്കൊരുങ്ങി.
രണ്ട് പേരും കുതിരപ്പുറത്ത് കയറി.

പെട്ടെന്ന് കുളമ്പടിശബ്ദം കേട്ടു. കൊട്ടാരഭടന്മാര്‍ മുമ്പില്‍ !!!.
കുമാരന്മാരെ കണ്ടതില്‍ ഭടന്മാര്ക്ക് സന്തോഷമായി.
അവര്‍ കൊട്ടാരത്തെ ലക്ഷ്യം വെച്ച് യാത്ര തുടര്ന്നു.

എല്ലാവരും കൊട്ടാരത്തിലെത്തി. നടന്ന സംഭവങ്ങളെല്ലാം
കുമാരന്മര്‍ പിതാക്കളെ ഉണര്ത്തി.
ഭാണ്ഡത്തില്‍ നിന്നും പ്രകാശിക്കുന്ന മാണിക്യക്കല്ല്
പുറത്തെടുത്തു. അത് കണ്ട് രാജാവും മന്ത്രിയും
കൊട്ടാരവാസികളും അത്ഭുതപ്പെട്ടു. മാണിക്യക്കല്ല്
വൃത്തിയാക്കി അവര്‍ അത് കൊട്ടാരത്തിലെ ഒരു
ചില്ലലമാരയില്‍ വെച്ചു. അതിന്റെ പ്രകാശം
കൊണ്ട് കൊട്ടാരമാകെ മിന്നിത്തിളങ്ങി.രാജാവും
മന്ത്രിയും കുമാര്ന്മാരുടെ ധീരതയെ
പ്രശം സിക്കുകയും അവര്ക്ക് വേണ്ട സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.

Tuesday, November 3, 2009

കുടുംബം മാഗസിന്‍ - ഒരാമുഖം


'കുടുംബം ' എന്ന പേരില്‍ ഞങ്ങള്‍ കുഴിക്കാട്ടില്‍ ഫാമിലി ഒരുക്കുന്ന ഒരു ബ്ലോഗ്‌ മാഗസിന്‍ ആണിത്‌. കുടുംബം 98, കുടുംബം 2001 എന്നീ രണ്ട്‌ മാഗസിനുകള്‍ ഞങ്ങള്‍ കൈയെഴുത്ത്‌ പ്രതികളായി ഇതിന്‌ മുന്പ്‌ ഇറക്കിയിട്ടുണ്ട്‌. അതിന്റെ അടുത്ത ലക്കം ഇങ്ങനെ ബ്ലോഗ്‌ ആക്കി ഇറക്കാനാണ്‌ ഞങ്ങള്‍ ആലോചിച്ച്‌ തീരുമാനിച്ചത്‌.

ഇത്‌ കൊണ്ട്‌ ഗുണങ്ങളേറെയുണ്ട്‌. കൈയെഴുത്ത്‌ പ്രതി പലരുടെയും കൈകളിലെത്തി ചീത്തയാവാനും കേടുവരാനുംസാധ്യതയുണ്ടായിരുന്നു. ചിലര്ക്ക്‌ വായിക്കാന്‍ കിട്ടാത്ത പരിഭവവുമുണ്ടായിരുന്നു. അതിന്‌ പരിഹാരമാണ്‌ ബ്ലോഗ്‌.

വായിക്കാനും കാണാനും ആഗ്രഹിക്കുന്നവര്ക്ക്‌ എപ്പോഴും എവിടെവെച്ചും ബ്ളോഗ്‌ സന്ദര്‍ശിക്കാവുന്നതാണ്‌. അപ്പപ്പോള്‍ എഴുതുന്നവയും വരക്കുന്നവയും ചെയ്യുന്നവ അപ്പോള്‍ തന്നെ ബ്ളോഗിലൂടെ കാണാന്‍ കഴിയും . നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ട്‌.

ബ്ലോഗില്‍ മുന്‍പുള്ള രണ്ട്‌ കൈയെഴുത്തു പ്രതികളും ചേര്‍ത്തിക്കൊണ്ടിരിക്കുന്നു. സംരംഭം കൊണ്ട്‌ ഞങ്ങള്‍ഉദ്ദേശിച്ചത്‌ കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്ക്ക്‌ ദൈവം നല്‍കിയ കഴിവുകള്‍ -അത്‌ വിവിധ തരത്തില്, വ്യത്യസ്തമായി, ഏറ്റക്കുറച്ചിലോട്‌ കൂടി എല്ലാവരിലുമുണ്ട്‌- അത്‌ പുറത്തെടുത്ത്‌ പ്രയോഗിക്കാന്‍ ശീലിപ്പിക്കുകഎന്നതാണ്‌. ബ്ലോഗും അത്‌ തന്നെയാണു ഉദ്ദേശിച്ചിട്ടുള്ളത്‌.

വിവിധ സാഹചര്യങ്ങള്‍ , പലവിധ ചുറ്റുപാടുകള്‍ , പല പല സംഭവങ്ങള്‍ ഇവയെല്ലാം ചെറിയ തോതില്‍ വിശകലനംചെയ്ത്‌ ഓരോരുത്തരുടെ കഴിവുകള്‍ സമര്‍പ്പിക്കുകയാണ്‌ ഇവിടെ. ഇത്‌ ഞങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കുംപ്രചോദനമാവട്ടെ എന്ന്‌ ആശംസിച്ച്‌ കൊണ്ട്‌ ....

ഞങ്ങള്‍ പബ്ലിക്കേഷന്‍

ആര്‍ട്ട്‌ വര്ക്ക് - നസീബ കുഴിക്കാട്ടില്‍


ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലവും ചിറക് വിടര്ത്തി
നില്ക്കുന്ന പറവകളും അല്ലാഹുവിന് പ്രകീര്ത്തനം
ചെയ്തുകൊണ്ടിരിക്കുന്നത് നീ കണ്ടില്ലേ?-വി.ഖുര്‍ആന്‍ ,സൂറ്ത്തുന്നൂര്‍

കവിത

മരണം

ഇന്നലെയൊരുത്തന്റെ,
സാന്നിധ്യം കഴിഞ്ഞ് ഞാന്‍
തിരിഞ്ഞു നടന്നതിന്‍ ,
പിന്നാലെ ദൂതനും ,
പറന്നെത്തീ ചൊല്ലിടും
ആ ഒരുത്തന്‍ ഭൂമിയെ വിടചൊല്ലിയെന്ന്.

ഞാന്‍ ദീര്ഘനിശ്വാസം ചെയ്തു,
തീര്ച്ചയായും നിന്നിലേക്ക്
മടങ്ങുമെന്നതെത്രയെത്ര വാസ്തവം .

പിന്നീടറിഞ്ഞു ഞാന്‍ ,
ഞാനല്ലല്ലോ അതെന്ന്,
എന്നില്‍ കാരുണ്യം വര്ഷിച്ച,
നീയെത്ര പരിശുദ്ധന്‍ !! എന്‍ മനസ്സോതി.

ഇന്നും കണ്ടൂ ഞാന്‍ ,
ഒരു മൃത്യുവിനെ,
അപ്പോഴും ഞാന്‍ ചുണ്ടിലോതി,
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി.......,
പക്ഷെ ഞാനറിഞ്ഞു,
ഞാനല്ലാ അതെന്ന്.

എത്രയോ കാരുണ്യവനാണു നീയെന്നില്‍ ,
വീണ്ടും മന്ത്രിച്ചു ഞാന്‍ .
നിന്റെ കാരുണ്യത്തിന്
ഞാനിത്ര മാത്രം ചെയ്തതെന്ത്?
കാരുണ്യവാനേ .... കരുണാമയനേ.........
കെ.എ.എസ് (കുടുംബം 2001ല്‍ നിന്ന്)

ഖുര്‍ആനില്‍ നിന്ന്-ത്യാഗം

(സൂറ അല്‍ ബഖറ : ആയത്ത് 153 മുതല്‍ 157 വരെ)


വിശ്വാസികളേ നിങ്ങള്‍ സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും

സഹായം തേടുവിന്‍. ക്ഷമിക്കുന്നവരോടൊപ്പമല്ലോ അല്ലാഹു.
ദൈവികമാര്‍ഗ്ഗത്തില്‍ വധിക്കപ്പെടുന്നവരെ 'മരിച്ചവര്‍ ' എന്നു പറയാതിരിക്കുക.
അല്ല, അവര്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാകുന്നു. പക്ഷെ അവരുടെ ജീവിതം
നിങ്ങള്‍ക്കൊന്നും അനുഭവപ്പെടുന്നില്ലെന്ന് മാത്രം. ഭയാശങ്കകള്‍, ക്ഷാമം,
ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും
പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും
ഏതാപത്ത് ബാധിക്കുമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ,
അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്നു പറയുകയും
ചെയ്യുന്നവരെ സുവാര്‍ത്ത അറിയിക്കുകയും ചെയ്യുക. അവര്‍ക്ക് തങ്ങളുടെ
റബ്ബിങ്കല്‍ നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും .അവര്‍ക്ക് തണലേകുകയും
ചെയ്യും .ഇത്തരം ആളുകള്‍ തന്നെയാകുന്നു സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ .


വിശദീകരണം
അല്ലാഹു മുസ്ലിം സമുദായത്തെ നേതൃത്വ പദവിയില്‍ അവരോധിച്ച
ശേഷം ഈ സമുദായത്തിനു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ്.
നേതൃത്വമെന്നാല്‍ നിങ്ങള്‍ക്ക് കിടന്നുറങ്ങാനുള്ള പൂമെത്തയല്ല. ഗുരുതരവും
അതിപ്രധാനവുമായ ഒരു സേവനമാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളത്.
ആ ഭാരിച്ച ബാധ്യത ഏറ്റെടുക്കുന്നതോടെ നാനാതരം ആപത്തുകള്‍
നിങ്ങളുടെ മേല്‍ വര്‍ഷിച്ച് തുടങ്ങും. കഠിനകഠോരമായ പരീക്ഷണങ്ങള്‍ക്ക്
നിങ്ങള്‍ വിധേയരാകും .പല തരം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരും.
ക്ഷമയോടും ദൃഢചിത്തതയോടും കൂടി അത്തരം പ്രതിസന്ധികള്‍ തരണം
ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മുന്നേറിയാല്‍ മാത്രമേ അവന്റെ
അനുഗ്രഹകടാക്ഷം നിങ്ങളുടെ മേല്‍ വര്‍ഷിക്കുകയുള്ളൂ.



ഈ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ആവശ്യമായ കഴിവ് രണ്ട് സംഗതികള്‍
മുഖേന നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഒന്ന് ക്ഷമയും സഹനവുമാകുന്ന ഉത്കൃഷ്ട് ഗുണം
നിങ്ങളില്‍ വളര്‍ത്തുക. നമസ്കാരം വഴി ആത്മാവിനെ സുശക്ത്മാക്കുക. 'സ്വബര്‍
അഥവാ ക്ഷമ എന്നാല്‍ അതിപ്രധാനങ്ങളായ നിരവധി ധാര്‍മ്മിക
ഗുണങ്ങളായവക്കെല്ലാമൂള്ള സമഗ്രമായൊരു ശീര്‍ഷകമാണെന്നും അതാണു
യഥാര്‍ത്തത്തില്‍ വിജയത്തിന്റെ താക്കോലെന്നും അതിന്റെ അഭാവത്തില്‍
ആര്‍ക്കും വിജയം വരിക്കുക സാധ്യമല്ല എന്നും മനസ്സിലാക്കേണ്ടതാണ്.


മരണമെന്ന വാക്കും മരണത്തെക്കുറിച്ചുള്ള വിഭാവനയും മനുഷ്യമനസ്സില്‍
ഒരുതരം ധൈര്യക്ഷയം ഉളവാക്കുന്നവയാണ്. അതിനാല്‍ അല്ലാഹുവിന്റെ
മാര്ഗ്ഗത്തില്‍ രക്ത്സാക്ഷികളായവരെപ്പറ്റി 'മരിച്ചവര്‍ ' എന്നു പറയുന്നത്
നിരോധിച്ചിരിക്കുന്നു. കാരണം സമുദായാംഗങ്ങളില്‍ സമരവികാരവും ആത്മാര്പ്പണ
ബോധവും തണുത്തുപോകാന്‍ അത് വഴിവെച്ചേക്കുന്നതുമാണ്. അല്ലാഹുവിന്റെ മാര്ഗ്ഗത്തില്‍
ജീവന്‍ ബലികഴിക്കുന്നവനു സുഖാനന്ദകരമായ ശാശ്വത ജീവിതാമാണു യഥാര്ത്തത്തില്‍
ലഭിക്കുന്നതെന്ന വിഭാവനം സത്യവിശ്വാസികള്‍ അവരുടെ ഹൃദയത്തില്‍ ഉറപ്പിക്കണമെന്ന്
നിര്ദേശിക്കുകയും ചെയ്തിരിക്കുന്നു. ഈ വിഭാവനം യാഥര്ഥ്യത്തോട് യോജിച്ചതാണെന്നതിനു പുറമെ ധൈര്യസ്തൈര്യവും ഉശിരും ആവേശവും സജീവമായി നിലനിര്ത്താന്‍ സഹായകവുമാണ്.


'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ , അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും ' എന്ന് പറയുകയും ചെയ്യുന്നവര്ക്ക് സുവാര്ത്ത അറിയിച്ച് കൊള്ളുക, എന്നത് കൊണ്ടുള്ള വിവക്ഷ ഞങ്ങള്‍ അല്ലാഹുവിന്റേത് മാത്രമാണെന്ന യാഥാര്ത്ഥ്യം മനസ്സാ സമ്മതിച്ചു എന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ മാര്ഗ്ഗത്തില്‍ എന്തു തന്നെ ബലികഴിച്ചാലും അത് യഥാസ്ഥാനത്ത് അര്പ്പിച്ചുവെന്നേ കരുതേണ്ടതുള്ളൂ. ഉടമസ്ഥന്‍ പറഞ്ഞപോലെ വിനിയൊഗിച്ചു എന്നര്ഥം .ഞങ്ങള്‍ അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണു എന്നത്കൊണ്ടുദ്ദേശ്യം ഇതാണ്. ഈ ജീവിതം ശാശ്വതമല്ല. അവസാനം അല്ലാഹുവിന്റെ അടുക്കല്‍ എത്തേണ്ടതുണ്ട് എന്നിരിക്കെ
എന്തുകൊണ്ട് അവന്റെ മാര്ഗ്ഗത്തില്‍ ജീവാര്പ്പണം ചെയ്ത് നമുക്കവന്റെ സന്നിധിയില്‍ ഹാജരായിക്കൂടാ? സ്വദേഹ പരിരക്ഷണത്തില്‍ മുഴുകിയിരിക്കെ രോഗമോ അത്യാഹിതമോ കാരണമായി മരണമടയുന്നതിലും ആയിരം മടങ്ങ് ഉത്തമം ഇതാണല്ലോ.