
ഒരു രാജ്യത്തെ രാജാവിന്റെ മകനായ രാജകുമാരനും
രാജാവിന്റെ കൊട്ടാരത്തിലെ മന്ത്രികുമാരനും കൂടി പൂന്തോ ട്ടത്തില്‍
കളിച്ചും രസിച്ചും പല കഥകള്‍ പറഞ്ഞും കുതിര സവാരി നടത്തിയും
അമ്പും വില്ലും തൊടുത്തു വിട്ടും കളിച്ചു കൊണ്ടിരിക്കെ മന്ത്രി കുമാരന്
ഒരാശ തോന്നി. അത് രാജകുമാരനുമായി സംസാരിച്ചു. കുമാരനും അതു ഇഷ്ട്മായി .
മറ്റൊന്നുമല്ല,അവര്ക്ക് വനാന്തരങ്ങളില്‍ ചുറ്റി സഞ്ചരിച്ച് കാഴ്ചകള്‍
കാണാനും മൃഗങ്ങളെ വേട്ടയാടാനുമുള്ള ആഗ്രഹമായിരുന്നു.
അവര്‍ രണ്ട് പേരും രാജസന്നിധിയിലെത്തി. രാജകുമാരന്‍ രാജാവിനെ വണങ്ങി.
"ഉം എന്താ മകനേ?"- പിതാവ് ചോദിച്ചു.
"പിതവേ , എനിക്കും മന്ത്രികുമാരനും ഒരു ആശ"
-"ആ ആശ എന്താണെന്ന് പറയൂ"-രാജാവ് കൗതുകത്തോടെ ചോദിച്ചു.

മന്ത്രി കുമാരനായിരുന്നു മറുപടി പറഞ്ഞത് . "ഞങ്ങള്ക്ക് രണ്ട് പേര്‍ക്കും വനത്തില്‍
പോയി അവിടെയുള്ള കാഴ്ചകള്‍ കാണാന്‍ ആഗ്രഹമുണ്ട്. പ്രഭോ, അങ്ങ് സമ്മതിച്ചാലും ".
രാജാവ്- "ആരവിടെ?" രണ്ട് ഭടന്മാര്‍ രാജാവിനു മുന്നില്‍ വന്ന് നിന്നു. "പരഞ്ഞാലും പ്രഭോ...... ' .
നമ്മുടെ മന്ത്രിയെ നാം കാണാന്‍ ആഗ്രഹിക്കുന്നു. അറിയിച്ചലും ....
ഭടന്മാര്‍ : ഉത്തരവ് ..ഉടനെ മന്ത്രി ആഗതനായി. "എന്താണാവോ..... അങ്ങുന്ന് എന്നെ വിളിപ്പിച്ചത്?"
"നമ്മുടെ കുമാരന്മാര്ക്ക് കാട്ടില്‍ പോകാന്‍ ആഗ്രഹമ്. നാം എന്തു തീരുമാനം എടുക്കണം ?"
മന്ത്രി ഉടനെ മറുപടി നല്‍കി."പ്രഭോ , ഹിംസ്ര ജന്തുക്കളും വ ന്‍ നദികളും വിഷപ്പാമ്പുകളും
ഉള്ളതല്ലേ?!. അവ അക്രമിച്ച് നമ്മുടെ മക്കളെ കൊന്നുകളയില്ലേ പ്രഭോ?!".- മന്ത്രി പറഞ്ഞു.
ഒരു നിമിഷം ചിന്തിച്ച രാജാവ് അവരെ കാട്ടിലേക്ക് പോകാന്‍ അനുവദിച്ചില്ല.
അങ്ങനെ
നിരാശരായി കുമാരന്മാര്‍ രാജസന്നിധിയില്‍ നിന്നും പുറത്ത് കടന്നു. രണ്ട് ദിവസങ്ങള്‍
കഴിഞ്ഞ് അവര്‍ ചില തീരുമാങ്ങള്‍ എടുത്തു. രണ്ട് പേരും ആരും
അറിയാതെ കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
ഒരു ദിവസം രാജസന്നിധിയില്‍ ചെന്ന് ഒരു ഭടന്‍
"പ്രഭോ, കുമാരന്മാരെ കാണുന്നില്ല. രാജാവും മന്ത്രിയും ചാടിയെണീറ്റു.!!
"എന്ത് കുമാരന്മാരെ കാണുന്നില്ലെന്നോ?"
,ഉദ്യാത്തിലും തോട്ടത്തിലും നോക്കിയോ?" മന്ത്രി ചോദിച്ചു.
അതെ , അവിടെയൊന്നും കുമാരന്മാരെ കാണുന്നില്ല .!!
രാജാവും മന്ത്രിയും മുഖത്തോട് മുഖം നോക്കി.രണ്ട് പേരും എന്തോ സം സാരിച്ചു. ഉടനെ രാജാവ് " ആരവിടെ,"
രണ്ട് ഭടന്മാര്‍ പ്രത്യക്ഷപ്പെട്ടു. "കല്‍ പ്പിച്ചാലും "
"നമ്മുടെ കുമാരന്മാര്‍ വനാന്തരങ്ങളിലേക്ക് യാത്രതിരിച്ചിരിക്കുന്നു. അവരെ പിന്‍ തുടരുക.
എവിടെ കണ്ടെത്തിയാലും ആ പ്രയാണത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക."
"ഉത്തരവ്"
ഭടന്മാര്‍ കുതിരപ്പുറത്ത് കയറി യാത്രയായി.
ഈ സമയം കുമാരന്മാര്‍ പല ഉല്ലാസ കാഴ്ച്കളും കണ്ട് യാത്ര തുടരുകയാണ്.രാജകുമാരന്‍
ഒരു വെളുത്തകുതിരയിലും മന്തികുമാരന്‍ ഒരു ചുവന്ന കുതിരയിലും .രണ്ടാള്‍ വശവും
അവരുടേ ഭാണ്ഡവും ഉണ്ട്.അവര്‍ അരുവികളില്‍ നിന്ന് ശുദ്ധജലം കുടിച്ചും പഴങ്ങള്‍
പറിച്ച് തിന്നും ,കാഴ്ചകള്‍ കണ്ടും വിശ്രമിച്ചും യാത്ര തുടര്ന്നു.
മന്ത്രികുമാരന്‍ : " നമ്മുടെ ഈ യത്ര നമ്മുടെ പിതാക്കള്‍ അറിയതെയാണ് രാജകുമാരാ,
ദൈവകോപമുണ്ടാവും .നമുക്ക് ചുറ്റും കാടാണ്. സമയം ഏറെ ഇരുട്ടിത്തുടങ്ങി.
എന്തു ചെയ്യും കമാരാ?!"
രാജകുമാരന്‍ ഏറെ ആലോചിച്ചു. "നമുക്ക് മടങ്ങിയാലോ?"
മന്ത്രികുമാരന്‍ :"അത് കഴിയില്ല ., നമുക്ക് മടങ്ങാന്‍ തീരെ കഴിയാത്തത്ര
ഇരുട്ട് വ്യാപിച്ചിരിക്കുന്നു. മാത്രമല്ല, നാം നാഴികക്കണക്കിന്‍ ദൂരം പിന്നിട്ടിരിക്കുന്നു.
ഇനി നമുക്ക് ഏതെങ്കിലും പാറക്കെട്ടിന് മുകളില്‍ വിശ്രമിക്കാം .വെളുപ്പിന് മടങ്ങാം .
"നമുക്കിവിടെ പ്രജകളില്ലേ മന്ത്രികുമാരാ? "
"ഇല്ല!.ഇനിയും അനേകം നാഴിക കാടുകളാണ് രാജകുമാരാ..ഇനി നമുക്ക്
ആ കാണുന്ന അരുവിയില്‍ നിന്ന് കൈകാലുകളും മുഖവും കഴുകി വിശ്രമിക്കാം .
അവര്‍ കുതിരകളെ പാറയോടടുത്തുള്ള മരത്തില്‍ ബന്ധിച്ചു. തൊട്ടടുത്തുള്ള
അരുവിയില്‍ നിന്നും അംഗശുദ്ധി വരുത്തി . കയ്യിലുള്ള ഭാണ്ഡവുമായി
പാറയുടെ മുകളില്‍ കയറി. ഭാണ്ഡം അഴിച്ച് ഭക്ഷണം കഴിച്ച് ആകാശത്തേക്ക്
നോക്കി നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി രാജകുമാരന്‍ ചോദിച്ചു.
"ഇപ്പോള്‍ നേരം എന്തായിട്ടുണ്ടാകും ?"
"പാതിരയോടടുത്തായി . പൂര്ണ്ണചന്ദ്രനെ മേലെ കണ്ടില്ലേ രാജകുമാരാ!"
"നാം എവിടെയണെന്ന് നമ്മുടെ പിതാക്കള്ക്കൊ കൊട്ടാരത്തിലുള്ളവര്ക്കൊ
അറിയില്ലല്ലോ?.അവര്‍ നമ്മെ തിരക്കുന്നുണ്ടാവുമോ?"
മന്ത്രികുമാരന്‍ ഒന്നും മിണ്ടാതെ തല താഴ്‌ത്തിക്കിടന്നു.
അരുവിയിലെ കള കള ശബ്ദവും ചില ജീവികളുടെ നേരിയ ശബ്ദവും
കേട്ടുകൊണ്ട് അവര്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് മന്ത്രികുമാരന്‍ ഉണര്ന്നു.
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ ഒരു വലിയ സര്പ്പമായിരുന്നു.!!
അതിന്റെ വണ്ണവും നീളവും കണ്ട് മന്ത്രികുമാരന് അത്ഭുതമായി.
രാജകുമാരനെ ഉണര്ത്തി കാണിച്ചുകൊടുത്തു. രാജകുമാരന്‍ ആ കഴ്‌ച
കണ്ട് പേടിച്ചുവിറച്ചു. അവര്‍ രണ്ട് പേരും ഒച്ച വെക്കാതെ മെല്ലെ
മെല്ലെ എത്തിനോക്കി.സര്പ്പത്തിന്റെ വായില്‍ നിന്നും സൂര്യകിരണങ്ങള്‍

പോലുള്ള പ്രകാശരശ്മികള്‍ അവര്‍ കണ്ടു. സര്പ്പം എന്താണ്
ചെയ്യുന്നത്-നമ്മുടെ കുതിരകളെ എന്തെങ്കിലും ചെയ്യുമൊ? അവര്‍ പരസ്പരം മെല്ലെ ചോദിച്ചു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഭയങ്കര പ്രകാശത്തോട് കൂടി
ഒരു വസ്തുവിനെ അവിടെ കളഞ്ഞ് സര്പ്പം അടുത്തുള്ള അരുവിയിലേക്ക് പോയി.
അത് മാണിക്യക്കല്ലണെന്ന് മന്ത്രികുമാരനും രാജകുമാരനും
മനസ്സിലായി .അത് എങ്ങനെയെങ്കിലും നമുക്ക് കൈവശമാക്കണമെന്ന്
അവര്‍ തീരുമാനിച്ചു. എന്നിട്ട് കൊട്ടാരത്തിലെത്തി പിതാക്കളെ
സന്തോഷിപ്പിക്കണമെന്നും ആഗ്രഹിച്ചു. പെട്ടെന്ന് രണ്ട് പേരും കൂടി
പാറയില്‍ നിന്നും ഇറങ്ങി. പ്രകാശം പരത്തുന്ന മാണിക്യക്കല്ലിന്
സമീപത്തെത്തി. എന്തു ചെയ്യണമെന്നവര്‍ ആലോചിച്ചു.
പ്രകാശമുള്ള ഭാഗത്തേക്ക് സര്പ്പം വരുമെന്ന് അവ്ര്ക്ക് അറിയാമായിരുന്നു.
അതുകൊണ്ട് കുതിരച്ചാണകം കൊണ്ട് മാണിക്യക്കല്ലിനെ പൊതിഞ്ഞ്
പ്രകാശത്തെ കാണാത്ത രൂപത്തിലാക്കി.അവര്‍ കുതിരകള്‍ ബന്ധിച്ചിരുന്ന
മരത്തിന്റെ വലിയ കൊമ്പിന്‍ മുകളില്‍ ഇരിപ്പുറപ്പിച്ചു.
രാജകുമാരന്‍ വിറക്കാന്‍ തുടങ്ങി.
മന്ത്രികുമാരന്‍ ഭാണ്ഡത്തില്‍ നിന്ന് തുണിയെടുത്ത് രാജകുമാരനെ
മരത്തില്‍ ചേര്‍ത്ത് കെട്ടി.
അല്പം കഴിഞ്ഞ് സര്പ്പം അരുവിയില്‍ നിന്നും
വെള്ളം കുടിച്ച് തിരിച്ചു വരുന്നതവര്‍ കണ്ടു. മരത്തിന്റെ
അടുത്തെത്തിയപ്പൊള്‍ മാണിക്യക്കല്ല് കാണാത്തത്തില്‍ അമര്ഷം
പൂണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി. മാണിക്യക്കല്ല് കാണാത്തതില്‍
അവിടെയുണ്ടായിരുന്ന കുതിരകളെ ആ ഭീകരസര്പ്പം ഓരോന്നായി
വിഴുങ്ങി. കുമാരന്മാര്‍ അന്തം വിട്ടു. കുതിരകളെ രക്ഷപ്പെടുത്താന്‍
കഴിയാത്തതില്‍ അവര്‍ ദുഖിച്ചു.സര്പ്പം വീണ്ടും മരത്തിന് ചുറ്റും
ഓടിയും മരത്തില്‍ തലതല്ലിയും അതിന്റെ ദേഷ്യം കാണിക്കുന്നുണ്ടായിരുന്നു.
അങ്ങനെ കുറെ സമയം ഈ കാഴ്ച കണ്ട് പേടിച്ച് മരക്കൊമ്പിലിരുന്ന്
കുമാരന്മാര്‍ ശ്വാ
സമടക്കിപ്പിടിച്ചിരുന്നു. മാണിക്യക്കല്ല് കിട്ടാതെ പാമ്പ്തിരിച്ചുപോകുമെന്നാണ് അവര്‍ കരുതിയത്. പക്ഷെ , സര്പ്പം അതിന്റെ
ദേഷ്യവും ദുഖവും തീര്ത്തത് ജീവന്‍ പോകുന്നത് വരെ ആ മരത്തിന്‍
ചുറ്റും തലതല്ലി ഓടിക്കൊണ്ടായിരുന്നു. ഏതാനും സമയം
കഴിഞ്ഞപ്പോള്‍ സര്പ്പം ചത്തു. അവര്‍ സാവകാശം മരത്തില്‍
നിന്നിറങ്ങി. പതുക്കെ പാമ്പിനടുത്തേക്ക് വന്നു. കുതിരകളെ
വിഴുങ്ങിയ അതിന്റെ വയര്‍ വിര്ത്തതായിരുന്നു. ഭാണ്ഡത്തില്‍
നിന്നും കത്തിയെടുത്ത് അവര്‍ സര്പ്പത്തിന്റെ വയര്‍ കീറി.
കുതിരകളെ ജീവനോടെ തിരിച്ചുകിട്ടി.
"ഹാവൂ ..സമാധാനമായി."
അവര്‍ മാണിക്യക്കല്ലെടുത്ത് കുതിരകളെയും കൂട്ടി അരുവിയില്‍
പോയി കുതിരകളെ കഴുകി വൃത്തിയാക്കി. മാണിക്യക്കല്ല്
ഭണ്ഡത്തില്‍ വെച്ച് കെട്ടി മടക്കയാത്രക്കൊരുങ്ങി.
രണ്ട് പേരും കുതിരപ്പുറത്ത് കയറി.
പെട്ടെന്ന് കുളമ്പടിശബ്ദം കേട്ടു. കൊട്ടാരഭടന്മാര്‍ മുമ്പില്‍ !!!.
കുമാരന്മാരെ കണ്ടതില്‍ ഭടന്മാര്ക്ക് സന്തോഷമായി.
അവര്‍ കൊട്ടാരത്തെ ലക്ഷ്യം വെച്ച് യാത്ര തുടര്ന്നു.
എല്ലാവരും കൊട്ടാരത്തിലെത്തി. നടന്ന സംഭവങ്ങളെല്ലാം
കുമാരന്മര്‍ പിതാക്കളെ ഉണര്ത്തി.
ഭാണ്ഡത്തില്‍ നിന്നും പ്രകാശിക്കുന്ന മാണിക്യക്കല്ല്
പുറത്തെടുത്തു. അത് കണ്ട് രാജാവും മന്ത്രിയും
കൊട്ടാരവാസികളും അത്ഭുതപ്പെട്ടു. മാണിക്യക്കല്ല്
വൃത്തിയാക്കി അവര്‍ അത് കൊട്ടാരത്തിലെ ഒരു
ചില്ലലമാരയില്‍ വെച്ചു. അതിന്റെ പ്രകാശം
കൊണ്ട് കൊട്ടാരമാകെ മിന്നിത്തിളങ്ങി.രാജാവും
മന്ത്രിയും കുമാര്ന്മാരുടെ ധീരതയെ
പ്രശം സിക്കുകയും അവര്ക്ക് വേണ്ട സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.

No comments:
Post a Comment