
'കുടുംബം ' എന്ന പേരില്‍ ഞങ്ങള്‍ കുഴിക്കാട്ടില്‍ ഫാമിലി ഒരുക്കുന്ന ഒരു ബ്ലോഗ് മാഗസിന്‍ ആണിത്. കുടുംബം 98, കുടുംബം 2001 എന്നീ രണ്ട് മാഗസിനുകള്‍ ഞങ്ങള്‍ കൈയെഴുത്ത് പ്രതികളായി ഇതിന് മുന്പ് ഇറക്കിയിട്ടുണ്ട്. അതിന്റെ അടുത്ത ലക്കം ഇങ്ങനെ ബ്ലോഗ് ആക്കി ഇറക്കാനാണ് ഞങ്ങള്‍ ആലോചിച്ച് തീരുമാനിച്ചത്.
ഇത് കൊണ്ട് ഗുണങ്ങളേറെയുണ്ട്. കൈയെഴുത്ത് പ്രതി പലരുടെയും കൈകളിലെത്തി ചീത്തയാവാനും കേടുവരാനുംസാധ്യതയുണ്ടായിരുന്നു. ചിലര്ക്ക് വായിക്കാന്‍ കിട്ടാത്ത പരിഭവവുമുണ്ടായിരുന്നു. അതിന് പരിഹാരമാണ് ഈബ്ലോഗ്.
വായിക്കാനും കാണാനും ആഗ്രഹിക്കുന്നവര്ക്ക് എപ്പോഴും എവിടെവെച്ചും ബ്ളോഗ് സന്ദര്‍ശിക്കാവുന്നതാണ്. അപ്പപ്പോള്‍ എഴുതുന്നവയും വരക്കുന്നവയും ചെയ്യുന്നവ അപ്പോള്‍ തന്നെ ഈ ബ്ളോഗിലൂടെ കാണാന്‍ കഴിയും . നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ട്.
ഈ ബ്ലോഗില്‍ മുന്‍പുള്ള രണ്ട് കൈയെഴുത്തു പ്രതികളും ചേര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈ സംരംഭം കൊണ്ട് ഞങ്ങള്‍ഉദ്ദേശിച്ചത് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്ക്ക് ദൈവം നല്‍കിയ കഴിവുകള്‍ -അത് വിവിധ തരത്തില്, വ്യത്യസ്തമായി, ഏറ്റക്കുറച്ചിലോട് കൂടി എല്ലാവരിലുമുണ്ട്- അത് പുറത്തെടുത്ത് പ്രയോഗിക്കാന്‍ ശീലിപ്പിക്കുകഎന്നതാണ്. ഈ ബ്ലോഗും അത് തന്നെയാണു ഉദ്ദേശിച്ചിട്ടുള്ളത്.
വിവിധ സാഹചര്യങ്ങള്‍ , പലവിധ ചുറ്റുപാടുകള്‍ , പല പല സംഭവങ്ങള്‍ ഇവയെല്ലാം ചെറിയ തോതില്‍ വിശകലനംചെയ്ത് ഓരോരുത്തരുടെ കഴിവുകള്‍ സമര്‍പ്പിക്കുകയാണ് ഇവിടെ. ഇത് ഞങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കുംപ്രചോദനമാവട്ടെ എന്ന് ആശംസിച്ച് കൊണ്ട് ....
ഞങ്ങള്‍ പബ്ലിക്കേഷന്‍

No comments:
Post a Comment